യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം ; കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ കോളേജില്‍ കൂടുതല്‍ ശുദ്ധീകരണ നടപടികളുമായി സര്‍ക്കാര്‍. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരക്കടലാസ് കടത്തിയതില്‍ കോളേജിലെ അധ്യാപകരുടെ പങ്ക് അന്വേഷിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അധ്യാപകരെ സ്ഥലംമാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

നിഖിലയുടെ ആത്മഹത്യാശ്രമത്തിന് ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കോളേജില്‍ നടപ്പായില്ലെന്നും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കാന്‍ അനുവദിക്കില്ലെന്നും കോളേജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top