യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ; കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് വി മുരളീധരന്‍

v-muralidharan

ന്യൂഡല്‍ഹി : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്നും ഗുണ്ടായിസത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി യൂണിവേഴ്‌സിറ്റി കോളേജ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം പറയുന്നത് കണ്ണില്‍ പൊടിയിടാനാണെന്നും ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി വ്യക്തമാക്കി.

Top