തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാനക്കുഴി സ്വദേശി സസ്വാന്‍ (20) ആണ് അറസ്റ്റിലായത്. ബിഎ അറബ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. കേസിലെ പതിനാലാം പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
കേസിലെ മുഖ്യപ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇനി പത്ത് പ്രതികളെ കൂടി പിടികൂടാനുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെയാണ് കോളേജ് സസ്പെന്റ് ചെയ്തിട്ടുള്ളത്. കേസില്‍ ആകെ 19 പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. ജൂലൈ 12നാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതും അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതും.