യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഹര്‍ജികളാണു തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളിയത്.

കാമ്പസിലുണ്ടായ സാധാരണ അടിപിടി എന്നാണ് ഇതിനെ ഇരുവരും വാദിച്ചതെങ്കിലും കോടതി വാദം തള്ളുകയായിരുന്നു. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, ആദ്വൈത് എന്നീ പ്രതികള്‍ നല്‍കിയ അപേക്ഷയും തള്ളി.

അതേസമയം ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റ്ര്‍ ചെയ്തു. ഉത്തര കടലാസ് മോഷ്ടിച്ചതിനും വ്യാജ സീല്‍ നിര്‍മ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു.

Top