തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസില്‍ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പി.എസ്.സി.
പി.എസ്.സി പരീക്ഷയ്ക്കിടയില്‍ ശിവരഞ്ജിത്തിന് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും വന്നിരുന്നതായാണ് പി.എസ്.സി ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടയില്‍ പ്രതികളുടെ ഫോണില്‍ രണ്ട് മണി മുതല്‍ മൂന്നേകാല്‍ വരെ സന്ദേശങ്ങളെത്തിയെന്നാണ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നായിട്ടാണ് പ്രതികള്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്.