തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമസംഭവത്തിലും പ്രതികളുടെ പിഎസ്.സി നിയമന തട്ടിപ്പ് ആരോപണത്തിലും പ്രതിഷേധിച്ച് തലസ്ഥാനത്ത് രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയായിരിക്കുകയാണ്. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി ഉപയോഗിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും നടത്തി. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞിരുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
തുടക്കത്തില്‍ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു. അതേസമയം നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയാണ്.