തിരുവനന്തപുരം: മെയ് 11 മുതല്‍ സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താന്‍ നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് സാധ്യത തേടാന്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഹോംവാല്യുവേഷന്‍ ഏപ്രില്‍ 20 ന് തുടങ്ങാം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാം. പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിച്ച് പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആറംഗ സമിതിയെ രൂപീകരിച്ചു.
അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാലാണ് സമിതി ചെയര്‍മാന്‍. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.