തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളെയും സര്‍വ്വകാലാശാലകള്‍ക്ക് കീഴിലാക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ചിരിക്കുന്നത് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീലാണ്.
സ്വകാര്യ സര്‍വ്വകലാശാല സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വരുന്നത് തടയും. ഇത്തരം സ്ഥാപനങ്ങള്‍ അക്കാദമിക് നിലവാരം തകര്‍ക്കും. അതിനാല്‍ അവയെ മുളയിലേ നുള്ളണമെന്നും കെടി ജലീല്‍ പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ തുറക്കുന്ന സമയത്ത് തന്നെ സംസ്ഥാനത്തെ കോളേജുകളും തുറക്കും. ഉന്നത വിദ്യഭ്യാസ മേഖലയില്‍ 1300 പുതിയ തസ്തികകള്‍ ഇക്കുറി സൃഷ്ടിക്കും. അതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്, മന്ത്രി വ്യക്തമാക്കി.