കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ സേവനങ്ങള്‍ തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഓണ്‍ലൈന്‍ സേവനങ്ങളല്ലാതെ നേരിട്ട് പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി അഞ്ച് കൗണ്ടറുകളാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സര്‍വീസ് സെന്ററായ സുവേഗ, കാമ്പസ് റേഡിയോ ആയ റേഡിയോ സിയു എന്നിവക്ക് പുറമെ വിദ്യാര്‍ഥികളുടെ സംശയനിവാരണത്തിന് പരീക്ഷാഭവനിലെ കൗണ്ടറുകള്‍ കൂടി പ്രയോജനപ്പെടുമെന്ന് വി.സി. പറഞ്ഞു. കോവിഡ് നിയന്ത്രണകാലത്ത് താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ് ഡെസ്‌കാണ് ഇപ്പോള്‍ സ്ഥിരം സംവിധാനമാക്കിയത്. ബി.എ., ബി.കോം., ബി.എസ്.സി, ഇ.പി.ആര്‍., ഇ.ഡി.ഇ. ബി.എ. എന്നീ വിഭാഗങ്ങള്‍ക്കാണ് കൗണ്ടറുകള്‍. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാര്‍, വിവിധ ബ്രാഞ്ച് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.