തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷാ തീയതി മാറ്റണോ വേണ്ടയോ എന്ന് കാര്യത്തില്‍ തീരുമാനം ഇന്ന് ചര്‍ച്ച ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായി വൈസ് ചാന്‍സിലര്‍മാര്‍ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിനു ശേഷം തീയതി സംബന്ധിച്ച് തീരുമാനമെടുക്കും.
26 ന് പരീക്ഷ തുടങ്ങാനായി സര്‍വകലാശാല തയാറെടുപ്പുകള്‍ നടത്തിയിരുന്നു. വിവിധ ജില്ലകളിലായി സബ്‌സെന്ററുകള്‍ തുടങ്ങാനും നടപടി തുടങ്ങി. ഇതിനിടെയാണ് കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വൈകിട്ടോടെ കേന്ദ്രാനുമതി ലഭിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനു അനുസൃതമായി തീരുമാനമെടുക്കാമെന്ന് സര്‍വകലാശാല നിലപാടെടുക്കുകയായിരുന്നു.
നേരത്തെ, മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 26ാം തിയതി മുതലാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. പരീക്ഷകള്‍ നടത്തുന്നതിനെ ചൊല്ലി സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് വീണ്ടും പരീക്ഷ മാറ്റിവച്ചതായി എംജി സര്‍വകലാശാല പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചിരിക്കുന്നത്.