ഫിലാഡല്‍ഫിയ: ജൂത വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ട പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ലിസ് മാഗില്‍ തല്‍സ്ഥാനം രാജിവെച്ചു. ലിസ് മാഗില്‍ രാജിവെച്ച വിവരം ഫിലാഡല്‍ഫിയ ആസ്ഥാനമായ യൂണിവേഴ്‌സിറ്റീസ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ സ്‌കോട്ട് ബേക്ക് ആണ് അറിയിച്ചത്.
അതേസമയം, ലോ സ്‌കൂള്‍ ഫാക്കല്‍റ്റി അംഗമായി ലിസ് മാഗില്‍ തുടരും. മാഗിലിനൊപ്പം സ്‌കോട്ട് ബേക്ക് പദവി രാജിവെച്ചിട്ടുണ്ട്.ലിസ് മാഗിലിന്റെ ജൂതവിരുദ്ധ പരാമര്‍ശം കാമ്പസുകളില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് മാഗില്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്ലോഡിന്‍ ഗേ, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിഡന്റ് സാലി കോര്‍ണ്‍ബ്ലൂത്ത് എന്നിവരെ യു.എസ്. പ്രതിനിധി സഭ കമ്മിറ്റി വിളിച്ചു വരുത്തി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവിട്ട വിഡിയോയിലൂടെ ഖേദം പ്രകടിപ്പിച്ച മാഗില്‍, സര്‍വകലാശാലയുടെ പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.