കേരള സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഗവര്‍ണ്ണറുടെയും കേന്ദ്ര സര്‍ക്കാറി ന്റെയും നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കാലടി സംസ്‌കൃത സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഇതു കൊണ്ടൊന്നും കേരളം പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും, അവര്‍ക്ക് കേരളം ഭരിക്കണമെങ്കില്‍ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ പേര് മാറ്റി ‘കേരളം’ എന്ന് ആക്കേണ്ടി വരുമെന്നാണ് വിദ്യാര്‍ഥികള്‍ തുറന്നടിച്ചിരിക്കുന്നത്.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കി മറ്റ് ആളുകളെ ഗവര്‍ണ്ണര്‍ നിയമിച്ചാല്‍ സര്‍വ്വകലാശാലകളില്‍ കയറ്റില്ലന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍ ഉള്ളത്. അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ കേരളം ഇന്നുവരെ കാണാത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കാമ്പസ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നുണ്ട്. ധനകാര്യ മന്ത്രി ബാലഗോപാലിനെ പുറത്താക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലന്നും എക്‌സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണത്തില്‍ വിദ്യാര്‍ത്ഥികള്‍ പറയുകയുണ്ടായി ( വീഡിയോ കാണുക).
EXPRESS KERALA VIEW