ന്യൂഡല്‍ഹി: സര്‍വ്വകലാശാലയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഡേ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. മറിച്ച് നിര്‍ദേശം മാത്രമാണ് യുജിസി നല്‍കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും രാജ്യസ്‌നേഹം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സര്‍വ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ സൈനികരുടെ ക്ലാസുകള്‍ നടത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ യുജിസി സര്‍വ്വകലാശാലകള്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരെ കോണ്‍ഗ്രസായിരുന്നു ആദ്യം രംഗത്തെത്തിയത്.