യുപിയില്‍ അഞ്ജാത രോഗം; രണ്ടാഴ്ചയ്ക്കിടെ 68 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനിക്ക് സമാനമായ പകര്‍ച്ച് വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറന്‍ യു.പിയില്‍ 24 മണിക്കൂറിനിടെ 12 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രോഗം ബാധിച്ച് 68 പേരാണ് മരിച്ചത്. അജ്ഞാത രോഗം കൂടുതല്‍ ബാധിക്കുന്നത് കുട്ടികളിലെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Top