ചെന്നൈ: അനധികൃതമായി റെംഡെസിവിര്‍ വില്‍പന നടത്തിയ കേസില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. തിരുവണ്ണാമല സ്വദേശി വിഘ്നേഷ്, വെസ്റ്റ് താംബരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മുഹമ്മദ് ഇമ്രാന്‍ ഖാന്‍ (26), ഡോക്ടറുടെ സുഹൃത്ത് വിജയ് (27) എന്നിവരാണ് പിടിയിലായത്.
വിഘ്നേഷ് വ്യാജ മാര്‍ക്കറ്റില്‍ നിന്ന് മരുന്ന് വാങ്ങി സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കും ഫാര്‍മസികള്‍ക്കും വില്‍പന നടത്തി വരികയായിരുന്നു. മുഹമ്മദ് ഇമ്രാന്‍ ഖാന്‍ 4,700 രൂപയുടെ മരുന്ന് 6000 രൂപയ്ക്ക് വാങ്ങി 20,000 രൂപയ്ക്ക് വില്‍പന നടത്തി വരുന്നതായി കണ്ടെത്തി.
സിവില്‍ സപ്ലൈസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരുടെ പക്കല്‍ നിന്നും 17 റെംഡെസിവിര്‍ മരുന്നുകളും പിടിച്ചെടുത്തു.