പ്രത്യേക സഹതാപത്തിന് സാധ്യതയില്ല, ജെയ്ക്ക് കരുത്തനായ സഖാവാണ്; ഇ പി ജയരാജന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ജെയ്ക്കിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് പ്രത്യേക സഹതാപത്തിന് സാധ്യതയില്ലെന്ന് ഇ പി.മ ണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് നല്ല ചെറുപ്പക്കാരനാണ്. കേരളത്തിന്റെ പ്രതീക്ഷയാണ്, ഉയര്‍ന്ന രാഷ്ട്രീയ നിലവാരം ഉള്ള നേതാവ്. സുശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവാണ്. കരുത്തനായ യുവ സഖാവാണ് ജെയ്ക്ക് എന്നും ഇ പി. ചിരിച്ചുകൊണ്ട് മാത്രമേ ജെയ്ക് സംസാരിക്കൂ, നല്ല വിജയസാധ്യതയാണ് ജെയ്ക്കിനുള്ളതെന്നും ഇ പി ജയരാജന് പറഞ്ഞു.

Top