അണ്‍ലോക് 3.0 മാര്‍ഗരേഖ പുറത്തിറക്കി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു തന്നെ

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും അടുത്ത മാസം 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. അതേസമയം, ജിംനേഷ്യങ്ങള്‍ ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. ഓഗസ്റ്റ് 1 മുതലാകും അണ്‍ലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കര്‍ഫ്യൂ ഒഴിവാക്കുന്നു.

സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. എന്നാല്‍ മാസ്‌കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.

Top