ലഖ്‌നൗ: ഉന്നാവോ അപകടവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ വീട്ടില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ സിബിഐ റെയ്ഡ്.
ഏതൊക്കെ സ്ഥലങ്ങളിലാണ് റെയ്ഡ് എന്നത് സിബിഐ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പതിനേഴ് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.
കൂടാതെ, പെണ്‍കുട്ടിയുടെ കാറില്‍ വന്നിടിച്ച ട്രക്കിന്റെ ഉടമയെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ ജൂലൈ 30-നാണ് അപകടത്തില്‍ പെടുന്നത്.
പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് പുറമേ സഹോദരന്‍ മനോജ് സെന്‍ഗാറിനെ ഉള്‍പ്പെടെ പത്ത് പേരെ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.