ലഖ്‌നൗ: വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍ക്കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ താത്പര്യമില്ലെന്ന് കുടുംബം. ലഖ്‌നൗവില്‍ നല്ല ചികിത്സ കിട്ടുന്നുണ്ടെന്നും സഹോദരി അറിയിച്ചു.
കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ട്രോമാ കെയര്‍ മേധാവി സന്ദീപ് തിവാരി അറിയിച്ചിട്ടുണ്ട്. ലഖ്നൗവില്‍ തന്നെ വിദഗ്ധ ചികിത്സ നല്‍കാനാവുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തവണ വെന്റിലേറ്റര്‍ മാറ്റി നോക്കിയിരുന്നെന്നും സന്ദീപ് തിവാരി വ്യക്തമാക്കിയിരുന്നു.
കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്കു മാറ്റാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
അതേസമയം ഉന്നാവോ സംഭവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്നൗ സിബിഐ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.