ലഖ്‌നൗ: ഉന്നാവോ ബലാത്സംഗ-കൊലപാതക കേസിലെ മുഖ്യപ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ആയുധ ലൈസന്‍സ് റദ്ദാക്കി.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് വെള്ളിയാഴ്ചയാണ് ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് നടപടിയെടുത്തിരിക്കുന്നത്. ഒറ്റക്കുഴല്‍ തോക്ക്, റൈഫിള്‍, റിവോള്‍വര്‍ എന്നിവ കൈവശം വയ്ക്കാനുള്ള ലൈസന്‍സാണ് റദ്ദാക്കിയിരിക്കുന്നത്.