ഉന്നാവോ: ഉന്നാവോ കൂട്ട മാനഭംഗക്കേസില്‍ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിതാപൂര്‍ ജയിലിലേക്ക് മാറ്റി. സെന്‍ഗാറിന്റെ ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ഏപ്രിലില്‍ സെന്‍ഗാറിന് നല്‍കിവന്നിരുന്ന വൈ കാറ്റഗറി സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പതിനേഴുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗാര്‍ അറസ്റ്റിലായത്.