ലക്‌നൗ: ഉന്നാവോ പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ സഹായി സഷി സിംഗ് എന്ന യുവതിയെ നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ലക്‌നൗവിലെ സിബിഐ കോടതിയുടേതാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സഷി സിംഗിനെ സിബിഐ സംഘം അറസ്റ്റു ചെയ്തത്. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ അടുക്കലേക്കു കൊണ്ടുപോയത് ഇവരായിരുന്നു.
തന്റെ മകള്‍ മാനഭംഗത്തിനിരയാകുമ്പോള്‍ എംഎല്‍എയുടെ വസതിക്കു പുറത്ത് യുവതി നില്‍പ്പുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഷിസിംഗിനെ അറസ്റ്റു ചെയ്തത്.