ഭീഷണികളെ ഭയന്നില്ല; ഉന്നാവോ പെണ്‍കുട്ടി പോരാടിയത് സ്വാഭിമാനത്തിന്; ഒടുവില്‍ തീഗോളമായി?

gang rape

ന്നാവോ പീഡന കേസിലെ ഇരയെ പ്രതികള്‍ ലൈംഗിക അടിമയാക്കി പാര്‍പ്പിച്ചിരുന്നതായും പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പുറംതള്ളിയതെന്നും പോലീസ് എഫ്‌ഐആര്‍. പോലീസിനെ സമീപിച്ചാല്‍ വീണ്ടും പീഡിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. റായ്ബറേലിയിലെ വീട്ടില്‍ നിന്നും പുറത്തേക്ക് നോക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ലാല്‍ഗഞ്ച് പോലീസിന് എഴുതിയ നല്‍കിയ എഫ്‌ഐആറില്‍ ഇര കുറിച്ചു.

എന്നാല്‍ തനിക്ക് നേരെ വന്ന ഭീഷണികളൊന്നും വകവെയ്ക്കാതെ പോലീസിനെ സമീപിച്ച് രണ്ട് എഫ്‌ഐആറുകളാണ് പെണ്‍കുട്ടി ഫയല്‍ ചെയ്തത്. ഒന്ന് ബിഹാര്‍ ബഹ്ത പോലീസില്‍ മാര്‍ച്ച് അഞ്ചിനും, അടുത്ത ദിവസം ലാല്‍ഗഞ്ച് പോലീസിലും എഫ്‌ഐആര്‍ രേഖപ്പെടുത്തി. നീതിക്കും, അന്തസ്സിനും വേണ്ടി നടത്തിയ പോരാട്ടത്തിനിടെ പല തവണ ശിവം ത്രിവേദി ഇവരെ കവര്‍ച്ചയ്ക്ക് ഇരയാക്കി. പ്രണയിക്കുകയും, വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത വ്യക്തിയായ ഇയാള്‍ കൂടിചേര്‍ന്നാണ് വ്യാഴാഴ്ച യുവതിയെ ജീവനോടെ തീകൊളുത്തിയത്.

തടങ്കലില്‍ കഴിയുമ്പോള്‍ വീടിന് പുറത്തേക്ക് നോക്കിയാല്‍ ക്രൂരമര്‍ദ്ദനം നേരിടേണ്ടതിന് പുറമെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ പരാതിയിലും യുവതി ഈ വിവരങ്ങള്‍ എഴുതി നല്‍കിയിരുന്നു. കര്‍ഷകന്റെ മകളായി ജനിച്ച പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് ശിവം വരുതിയിലാക്കിയത്.

വിവാഹത്തിനെന്ന പേരില്‍ ലാല്‍ഗഞ്ചില്‍ യുവതിയെ എത്തിയ ശിവം ഇവിടെ വെച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് തടങ്കലില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം. ശിവം ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. ഇവിടെ നിന്ന് വീണ്ടും വിവാഹം ചെയ്യാമെന്ന് മോഹിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം ശിവവും, സഹോദരന്‍ ശുഭമും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കി. വന്‍കിട കുടുംബത്തില്‍ നിന്നുള്ളവരാണ് പ്രതികള്‍.

Top