കൊല്ലം: കൊല്ലം കോട്ടാത്തലയില്‍ പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കോട്ടാത്തല സെന്റ് മേരീസ് കാതലിക് പള്ളിയിലെ വൈദികന് തോമസ് പാറക്കുഴിയില്‍ പൊലീസ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്.
പള്ളിയില്‍ വൈദിക പഠനത്തിന് എത്തിയ തിരുവനന്തപുരം സ്വദേശിയായ പതിനാലുകാരനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. നാട്ടിലെത്തിയ ശേഷം പൂന്തുറ പൊലീസില്‍ ആണ്‍കുട്ടി പരാതിനല്‍കിയിരുന്നു.
കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.