മഞ്ചേരി: മഞ്ചേരിയില്‍ 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷ. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (36) ആണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം.
12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ നിയമം പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും പലതവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ പി.അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.