ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടം; ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ കേസെടുത്തു

ഉന്നാവോ: പീഡന ആരോപണക്കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെ പൊലീസ് കേസെടുത്തു. എം.എല്‍.എയുടെ സഹോദരന്‍ മനോജ് സിംഗ് സെന്‍ഗര്‍ ഉള്‍പ്പടെ എട്ട് പേര്‍ കേസില്‍ പ്രതികളാണ്. അതിനിടെ പെണ്‍കുട്ടിയുടെ അപകടത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാന്‍ യു.പി പൊലീസ് തീരുമാനിച്ചു.

ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നിട്ട് കൂടി പെണ്‍കുട്ടിയുടെ അപകടം സാധാരണ അപകടമെന്ന നിലയ്ക്ക് നിസാരമായാണ് യു.പി പോലീസ് കൈകാര്യം ചെയ്യുന്നത്. നമ്പര്‍ ചുരണ്ടിക്കളഞ്ഞ ശേഷം നമ്പര്‍ പ്ലേറ്റില്‍ കറുത്ത പെയ്ന്റ് അടിച്ചാണ് ലോറി എത്തിയത്. അതേസമയം ലോറിയുടെ നമ്പര്‍ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് യു.പി പൊലീസിന്റെ അവകാശവാദം.

Top