ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മാവന് പരോള്‍; ഭാര്യയുടെ അന്ത്യ കര്‍മ്മങ്ങള്‍ക്കെന്ന്…

ലക്‌നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മാവന് പരോള്‍. ഉന്നാവോയില്‍ ബിജെപി എംഎല്‍എ മാനഭംഗപ്പെടുത്തിയ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഒരു ദിവസത്തെ പരോളിന് ജയിലില്‍നിന്നും ഇറങ്ങി. കാര്‍ അപകടത്തില്‍ മരിച്ച ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിംഗിന് പരോള്‍ അനുവദിച്ചത്.

അലഹബാദ് ഹൈക്കോടതിയാണ് റായ്ബറേലി ജില്ലാ ജയിലില്‍ കഴിയുന്ന മഹേഷ് സിംഗിന് പരോള്‍ നല്‍കിയത്. ബുധനാഴ്ച ഗംഗാഘാട്ടിലാണ് അന്ത്യകര്‍മങ്ങള്‍ നടക്കുന്നത്. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് മഹേഷ് സിംഗിനെ ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോകുന്നത്. മഹേഷ് സിംഗിന് മികച്ച സുരക്ഷ ജയില്‍ സൂപ്രണ്ടും ജില്ലാ അധികാരികളും ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് നിര്‍ദേശിച്ചു. ചടങ്ങുകള്‍ക്കു ശേഷം ബുധനാഴ്ച വൈകുന്നേരം മഹേഷ് സിംഗിനെ തിരികെ ജയിലില്‍ എത്തിക്കണമെന്നും ജസ്റ്റീസ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു.

Top