ഉന്നാവോ പീഡനം; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെ കോടതിയില്‍ ഹാജരാക്കും

ഉന്നാവോ: ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെ കോടതിയില്‍ ഹാജരാക്കും. ലക്‌നൗവിലെ സിബിഐ കോടതിയിലാണ് കുല്‍ദീപിനെ ഹാജരാക്കുക.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴു ദിവസത്തെ സിബിഐ കോടതിയില്‍ വിടുകയായിരുന്നു.

കുല്‍ദീപിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കുല്‍ദീപിന്റെ സുഹൃത്തും ബന്ധുവുമായ സാഷി സിംഗും ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്.

Top