ഉന്നാവോ: മുഖ്യമന്ത്രിക്ക് ഉന്നാവോയില്‍ തീകൊളുത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയുടെ ആത്മഹത്യ ഭീഷണി. കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പാലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് യുവതിയുടെ സഹോദരി ഭീഷണി മുഴക്കിയത്. ഇന്നലെ മൃതദേഹം സംസ്‌കരിക്കും മുമ്പാണ് സഹോദരിയുടെ ഈ മുന്നറിയിപ്പ്.
”അവള്‍ പോയെങ്കിലും അവളോടു ക്രൂരത കാട്ടിയവരെ വെറുതെ വിടരുത്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണം, ഉടന്‍ ശിക്ഷ ഉറപ്പാക്കണം”- സഹോദരി പറഞ്ഞു.
”സഹോദരിക്കു സംഭവിച്ചതു നാളെ തനിക്കും വീട്ടുകാര്‍ക്കും സംഭവിച്ചേക്കാം. സാക്ഷിയെന്ന നിലയില്‍ തനിക്കും ഭീഷണിയുണ്ട്. അതുകൊണ്ട് കുടുംബത്തിന്റെ സുരക്ഷയ്ക്കു സഹോദരനു തോക്ക് ലൈസന്‍സ് അനുവദിക്കണം. ബിരുദധാരിയായ സഹോദരിയുടെ ഏറ്റവും വലിയ സ്വപ്നം ഒരു ജോലിയായിരുന്നു. ഇതു പൂര്‍ത്തിയാക്കാന്‍ വീട്ടിലൊരാള്‍ക്കു ജോലി നല്‍കണമെന്നും സഹോദരി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.