മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ ശത്രുക്കളാണെന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ പരസ്യ പ്രസ്താവനകളുമായി ഇരുവരും എത്താത്തതോടെ പിന്നീട് ചര്‍ച്ചയാകാതെ പോയി.
ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലില്‍ സംവിധായകന് മേജര്‍ രവിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷമായിരുന്നു. മമ്മൂട്ടി, ലാല്‍, ആസിഫ് അലി, ടൊവിനോ തോമസ്, ജയസൂര്യ, നീരജ് മാധവ് തുടങ്ങി മലയാളത്തിന്റെ വമ്പന്‍ താരനിര പിറന്നാളാംശസകളുമായി എത്തി.
എന്നാല്‍, ചടങ്ങില്‍ ഉണ്ണി മുകുന്ദന് നേരിട്ടെത്തിയതോടെ പരിഭവങ്ങള്‍ക്ക് തിരശ്ശീല വീണു. ആശംസകളുമായെത്തിയ ഉണ്ണി മുകുന്ദനെ കണ്ട് ആരാധകരെല്ലാം ഞെട്ടിയിരിക്കുകയാണ്.
മേജര്‍ രവിയും ഉണ്ണി മുകുന്ദനും കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉണ്ണി മുകന്ദന് വന്നത് വലിയ സര്‍പ്രൈസ് ആയെന്നാണ് മേജര്‍ രവി പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീര്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മേജര്‍ രവിയും ഉണ്ണി മുകുന്ദനും ഏറ്റുമുട്ടിയെന്നാണ് വാര്‍ത്തകള്‍ പരന്നത്. ചിത്രീകരണം കാണാനെത്തിയ ഉണ്ണി മുകുന്ദനെ മേജര്‍ രവി കളിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.