പിണക്കങ്ങളില്ലാത്ത ആഘോഷം; മേജര്‍ രവിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത ഉണ്ണി മുകുന്ദന് പറയാനുള്ളത്

unni fb post

സംവിധായകന്‍ മേജര്‍ രവിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരിച്ച് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ സലാം കശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വഴക്കുണ്ടായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മേജര്‍ രവിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത് തന്നെ സംബന്ധിച്ചിടത്തോളം വികാരനിര്‍ഭരമായ നിമിഷമായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഭൂതകാലത്തെ മുറിവുകളെയും അഭ്യൂഹങ്ങളെയും ഇല്ലാതാക്കിയിരിക്കുകയാണ് ഇന്ന്. ഞങ്ങളുടെ ബന്ധം കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് ഒരുപാട് അഭ്യൂഹങ്ങളും ആക്രമണങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടായി. ഇത് എന്റെ കണ്ണു തുറപ്പിക്കുകയായിരുന്നു’. ഉണ്ണി കുറിച്ചു.

Top