മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവ നടന്‍ ഉണ്ണി മുകുന്ദനും തകര്‍ത്ത് അഭിനയിച്ച മാമാങ്കം എന്ന സിനിമ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രേക്ഷക പ്രീതി നേടിയ സിനിമ ഇതിനോടകം തന്നെ 23 കോടി കളക്ഷന്‍ സ്വന്തമാക്കി.
മമ്മൂട്ടിക്കും 12 വയസ്സുകാരന്‍ അച്യുതനുമൊപ്പം ചന്ദ്രോത്ത് പണിക്കര്‍ എന്ന യോദ്ധാവിന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്. അതി മനോഹരമായ രീതിയില്‍ തന്നെ ഉണ്ണി തന്റെ വേഷം കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ തനിക്കുണ്ടായ ഒരനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഉണ്ണി മുകുന്ദനോട് ഒരു ആരാധകന്‍ നടത്തിയ രസകരമായ സംഭാഷണമാണ് വീഡിയോയില്‍.
‘പടം സൂപ്പര്‍ ആയിരുന്നു മോനെ, അല്ല മോന്‍ ഏതാ ഈ പടത്തില്‍..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇത് കേട്ട ഉണ്ണി മുകുന്ദന്‍ പൊട്ടിച്ചിരിച്ചു. ‘ചേട്ടാ അതില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ആളാണ് ഞാന്‍. ഇപ്പോള്‍ തടി കുറഞ്ഞു അത്..,? എന്നായിരുന്നു ഉണ്ണിയുടെ മറുപടി.