മമ്മൂട്ടി ചിത്രമായ ഗ്രേറ്റ്ഫാദറിന്റെ സംവിധായകനും അബ്രാഹമിന്റെ സന്തതികള്‍ എന്ന സിനിമയുടെ രചീതാവുമായ ഹനീഫ് അദേനിയുടെ അടുത്ത സിനിമയാണ് മിഖായേല്‍. സിനിമയില്‍ നിവിന്‍ പോളിയും ഉണ്ണി മുകുന്ദനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിനിമ ആഗസ്റ്റ് 22ന് ചിത്രീകരണം ആരംഭിക്കും.
ഫാമിലി ഓറിയന്റും ഒപ്പം ക്രൈം ത്രില്ലറുമായ ചിത്രം ‘ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍’ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോട് കൂടിയാണ് പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുക. ചിത്രത്തില്‍ കുടുംബസ്ഥനായിട്ടാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. ശിഖാമണി, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രങ്ങളിലൂടെ മലയാളത്തിന് പരിചിതമായ ജെഡി ചക്രവര്‍ത്തി മിഖായേലിലൂടെ വീണ്ടും മലയാലത്തിലേക്ക് എത്തുമെന്നുമാണ് അണിയറ സംസാരം.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫാണ് സിനിമ നിര്‍മ്മിക്കുന്നത്. വിദേശത്തായിരിക്കും സിനിമയുടെ ഭൂരിഭാഗം ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.