പ്രളയത്തിലും വേര്‍തിരിവ് തീര്‍ക്കുന്നവര്‍; ഇനി ഒന്നിക്കണമെന്ന് പ്രാര്‍ത്ഥന മാത്രം

പ്രളയക്കെടുതിയിയിലും വേര്‍തിരിവ് ഉണ്ടാക്കുന്ന ചിലരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടി നടന്‍ ഉണ്ണിമുകുന്ദന്‍. കോഴിക്കോട് ചെറുവണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് മുന്നില്‍ ചിരിക്കുന്ന ഇമോജിയിട്ട് രാഷ്ട്രീയവെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു, രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്, ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.

ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.

Top