ഉണ്ണി മുകുന്ദന്‍ ചിത്രം ‘മേപ്പടിയാന്‍’ ബെംഗളൂരു ഫിലിം ഫെസ്റ്റിവലില്‍

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ എത്തിയ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിനും ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം ഇടം നേടിയെന്ന വിവരമാണ് പുറത്തു വരുന്നത്.

ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാന്‍ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. താന്‍ വളരെയധികം ആവേശഭരിതനാണെന്നും ഉണ്ണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

Top