പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹരികുമാര്‍ ചിത്രം ക്ലിന്റിലെ കാഥാപാത്രത്തെ പരിജയപ്പടുത്തി ഉണ്ണി മുകുന്ദന്‍.
ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛനായെത്തുന്ന ഉണ്ണി മുകുന്ദന്‍ ജോസഫ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ക്രിസ്റ്റ്യന്‍ മത വിശ്വായിയായ ജോസഫ് മകന്‍ ക്ലിന്റിന് ഹിന്ദു വിശ്വാസത്തിലെ രാമായണവും മഹാഭാരത കഥയും പറഞ്ഞു കൊടുക്കാറുണ്ട്. ഗണപതിയാണ് ക്ലിന്റിന് ഏറ്റവും പ്രീയപ്പെട്ട ദൈവം.
ഒരിക്കല്‍ ജോസഫ് രാവണന്റെ കഥ പറഞ്ഞ് കൊടുക്കുകയും അഭിനയിച്ച് കാണിക്കുകയും ചെയ്തു. രാവണന്റെ വേഷത്തിലുള്ള ഉണ്ണി മുകുന്ദന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഏഴ് വയസ് പ്രായമുള്ള ക്ലിന്റ് മുപ്പതിനായിരത്തോളം ചിത്രങ്ങളാണ് തന്റെ ചെറിയ ജീവിതത്തിനിടയില്‍ വരച്ചിട്ടുള്ളത്. ക്ലിന്റ് വരച്ച ചിത്രങ്ങള്‍ക്ക് സിനിമയില്‍ വലിയ പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ ഹരികുമാര്‍ പറയുന്നു.