ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക് ; തീര്‍ഥാടകന്‍ കുഴഞ്ഞ് വീണു മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞ് വീണു മരിച്ചു.

തമിഴ്‌നാട് വിളിപ്പുറം ജില്ലയിലെ ചേരുമധുര സ്വദേശി ബാലു (42) ആണ് മരിച്ചത്.

മണിക്കുറുകള്‍ നീണ്ട ക്യൂവില്‍ നിന്ന് സന്നിധാനം ആയുര്‍വേദ ആശുപത്രിക്ക് സമീപം എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

മൃതദേഹം പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം മണ്ഡലകാലത്തെ അഭൂതപൂര്‍വ്വമായ തിരക്കിന് സാക്ഷ്യം വഹിക്കുകയാണ് ശബരിമലയും പരിസരവും.

കഴിഞ്ഞ രണ്ടു ദിവസമായി മണിക്കുറുകളോളം കാത്ത് നിന്നാണ് ഓരോ അയ്യപ്പഭക്തനും ദര്‍ശനം നടത്തുന്നത്.

ഈ മണ്ഡലകാലത്തിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ശബരിമലയില്‍. തുടര്‍ച്ചയായ അവധി ദിവസങ്ങളും ക്രിസ്മസ് പരീക്ഷകള്‍ക്ക് മുന്‍പുള്ള ആഴ്ചയാണെന്നതും തിരക്കുകൂടാന്‍ കാരണമായി.

Top