വാക്‌സിന്‍ എടുക്കാത്തത് വിനയായി; അമേരിക്കയില്‍ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം

വാഷിങ്ടണ്‍: യു.എസിലെ ടെക്‌സസില്‍ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ സ്വീകരിക്കാത്ത 50നും 60നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഒമിക്രോണുമായി ബന്ധപ്പെട്ട ആദ്യ മരണം സംബന്ധിച്ച് പ്രതികരിക്കാന്‍ യു.എസ് സെന്‍േറര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തയാറായിട്ടില്ല. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ രോഗിക്ക് ഗുരുതര രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് കൗണ്ടി ജഡ്ജ് ലിന ഹിദാല്‍ഗോ അറിയിച്ചു. യു.എസില്‍ ഇപ്പോള്‍ വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഈ മാസം ആദ്യം ബ്രിട്ടണില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടണില്‍ ഇതുവരെ 12 പേരാണ് ഒമിക്രോണിനെ തുടര്‍ന്ന് മരിച്ചത്. നിലവില്‍ 104 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഡെപ്യൂട്ടി പ്രെം മിനിസ്റ്റര്‍ ഡൊമിനിക് റാബ് അറിയിച്ചു.

Top