ലഖ്നൗ: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ചുട്ടെരിച്ച് കൊന്ന സംഭവത്തിന്റെ നടുക്കം വിട്ട് മാറുന്നതിന് മുമ്പേ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. ബുലന്ദ്ഷെഹറില് 14കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അക്രമികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടിയതായാണ് വിവരം. പിടിയിലായ പ്രതികള്‍ നാല് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പിടിയിലായ മൂന്ന് പേരും പ്രായപൂര്ത്തിയെത്താത്തവരാണെന്നാണ് വിവരം. ഇന്ന് രാവിലെ ഉന്നാവില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു.