ലഖ്‌നൗ: കോവിഡ് മഹാമാരിക്കിടയിലും പശു സംരക്ഷണം ഉറപ്പാക്കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലയിലും പശുക്കള്‍ക്കായി ഹെല്‍പ്‌ഡെസ്‌കുകള്‍ സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.
പശുക്കള്‍ക്കായുള്ള തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍ അടക്കമുള്ള മുഴുവന്‍ മെഡിക്കല്‍ സജ്ജീകരണങ്ങളും ഗോശാലകളില്‍ ഒരുക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,268 ഗോ സംരക്ഷണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തുള്ള 5,73,417 പശുക്കളെ ഇതില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 4,64,311 പശുക്കളെ 4,529 താല്‍ക്കാലിക അഭയ കേന്ദ്രങ്ങളിലുമാക്കിയിട്ടുണ്ട്്.