ആഗ്ര: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും.
താജ്മഹലിനെകുറിച്ച് ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവന നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്റെയും ശവകുടീരങ്ങളില്‍ അദ്ദേഹം അരമണിക്കൂറോളം ചിലവഴിക്കും.
താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദര്‍ശനം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിന്റെ പേര് ഉള്‍പ്പെടുത്താത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സംസ്‌കാരത്തിനാകെ അപമാനമാണ് താജ്മഹല്‍ എന്ന് ബിജെപി എംഎല്‍എ സംഗീത് സോം പ്രസ്താവന നടത്തിയത്.