ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 11 ജില്ലകളിലെ 52 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തട്ടകമായ അമേത്തിയും അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയും ഇന്ന് പോളിങ് ബൂത്തിലെത്തും.
ബലറാംപൂര്‍, ഗോണ്ട, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, അമേത്തി, സുല്‍ത്താന്‍ നഗര്‍ തുടങ്ങിയ 52 മണ്ഡങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്.
രാഹുല്‍ ഗാന്ധിയുടെ തട്ടകമായ അമേത്തിയാണ് ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനം. അമേത്തിയിലെ നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ എസ്പിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നുണ്ട്. അമേത്തി നിയമസഭ മണ്ഡലത്തിലും ഗൌരിഗഞ്ചിലും.
അമേത്തിയില്‍ വിവാദമന്ത്രി ഗായത്രി പ്രജാപതിക്കെതിരെ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത് മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിന്റെ ഇപ്പോഴത്തെ ഭാര്യ അമിത സിങ്ങും ബിജെപിക്കായി മത്സരിക്കുന്നത് മുന്‍ ഭാര്യ ഗരിമ സിങ്ങുമാണ്.
52 മണ്ഡലങ്ങളിലായി 19 ശതമാനം മുസ്‌ലിം വോട്ടര്‍മാരാണുള്ളത്. ഈ വോട്ടുകള്‍ സമാഹരിക്കുന്നത് ലക്ഷ്യമിട്ട് 32 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് ബിഎസ്പിയും എസ്പി കോണ്‍ഗ്രസ് സഖ്യവും നിര്‍ത്തിയിരിക്കുന്നത്.