പതിനേഴുകാരിയായ മകളുടെ തലയറുത്ത് അച്ഛന്‍; ക്രൂര സംഭവം യുപിയില്‍

ലഖ്‌നൗ: പതിനേഴുകാരിയായ മകളുടെ തലയറുത്ത് അച്ഛന്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ലഖ്‌നൗവില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ പണ്ഡേതര ഗ്രാമത്തിലെ സര്‍വേഷ് കുമാര്‍ എന്നയാള്‍ മകളുടെ തലയുമായി റോഡിലൂടെ നടക്കുന്നത് കണ്ടവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ്‌ എത്തിയതോടെ ഒരുമടിയുമില്ലാതെ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സര്‍വേഷ് പൊലീസിനോട് പറഞ്ഞു. വീട്ടില്‍ ആളില്ലാത്ത നേരത്ത് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് തല വെട്ടുകയായിരുന്നുവെന്നും സര്‍വേഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു.

 

Top