ഉത്തര്‍പ്രദേശ്: യോഗിയുടെ യുപിയില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. 26 ഐപിഎസ് ഓഫീസര്‍മാര്‍ക്കാണ് സ്ഥലമാറ്റം നല്‍കിയത്. ഐ.ജി മേഖലയിലും, എഡിജിപി മേഖലയിലും അഴിച്ചു പണി നടന്നു.
ലക്‌നൗ മേഖല എഡിജിപി അഭയ് കുമാറിനെ സാമ്പത്തിക ഓഫീസിന്റെ വിങിലേക്കാണ് സ്ഥലംമാറ്റിയത്. മോറാദ്ബാദ് ബി.ആര്‍.അംബേദ്ക്കര്‍ പൊലീസ് അക്കാഡമിയിലെ എഡിജിപി രാജീവ് കൃഷ്ണനെ പകരം ലക്‌നൗവിലേക്ക് മാറ്റി. റേഞ്ച് ഐ.ജി ജെ.എന്‍ സിംഗിന് പകരം ഐജിയായ സുജിത് പാണ്ഡെയെ നിയമിച്ചു. ജെ.എന്‍ സിംഗിനെ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി.
എ.ഡി.ജി.പി രാമശാസ്ത്രിയെ വാരണാസി മേഖലയിലേക്ക് സ്ഥലംമാറ്റി. എഡിജിപിയും സി.ഐ.ഡിയുമായ ദവാ ഷെര്‍പ്പയെ ഖൊരക്പൂര്‍ മേഖലയിലേക്ക് മാറ്റി. അതേസമയം, ഐജി ഡി.കെ താക്കൂറിനെ ബറേലി റേഞ്ചിലേക്ക് മാറ്റി. ബറേലി ഐജിയായ എസ്.കെ ഭഗവത് നിയമ വിഭാഗത്തിലേക്ക് മാറ്റി. ഡിഐജി പ്രവീണ്‍ കുമാര്‍ നിയമ വിഭാഗത്തിലേക്ക് മാറ്റി