UP minister Asam khan says islam community had more childrens becouse of their unemployment

ലഖ്‌നൗ : വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രി അസം ഖാന്‍ വീണ്ടും മുസ്ലീംങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കാരണം തോഴിലില്ലായ്മയാണെന്നും അവര്‍ക്ക് ജോലി കൊടുക്കാന്‍ മോദി ശ്രമിക്കുകയാണെങ്കില്‍ അത് തടയാമെന്നും അസംഖാന്റെ പ്രസ്താവന.

അലഹബാദില്‍ നടന്ന സമാജ്‌വാദി പാര്‍ട്ടി റാലിയിലാണ് അസം ഖാന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.

അതേസമയം അസം ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ ഇപ്പോഴും തൊഴിലില്ലാത്തവരായി തുടരുന്നതെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസിനോടാണ് അസം ഖാന്‍ ചോദിക്കേണ്ടതെന്നും ബിജെപി ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ പതക് പറഞ്ഞു.

Top