ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രി കമല റാണി വരുണ്‍ (62) ആണ് മരിച്ചത്.
ജൂലൈ 18നാണ് മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.