ലഖ്‌നൗ: ഗാസിപ്പുര്‍ ജില്ലാ കളക്ടര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രജ്പര്‍.
കളക്ടര്‍ സജ്ജയ് കുമാര്‍ ഖാത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ചു കൊണ്ടാണ് ധര്‍ണയിരിക്കുമെന്ന് അറിയിച്ച് മന്ത്രി രംഗത്തു വന്നിരിക്കുന്നത്.
യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ പിന്നോക്കവിഭാഗ വകുപ്പ് മന്ത്രിയും സുഹല്‌ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് കൂടിയാണ് ഓം പ്രകാശ് രജ്പര്‍.
ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ താന്‍ ആവശ്യം ഉന്നയിക്കുമെന്നും അത് നിരസിച്ചാല്‍ ഗാസിപ്പുരില്‍ നാളെ മുതല്‍ ധര്‍ണ ഇരിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
കളക്ടറോട് ആവശ്യപ്പെട്ട 19 കാര്യങ്ങളില്‍ ഒന്നു പോലും നടപ്പാക്കിയിട്ടില്ലെന്നും തുടര്‍ന്ന് കഴിഞ്ഞ മാസം ബിജെപി സംസ്ഥാന സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതായി മന്ത്രി ആരോപിച്ചു.
ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളോട് ഉത്തരം പറയേണ്ടത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.