മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കുംഭമേളയ്ക്ക് ക്ഷണിക്കാന്‍ യുപി മന്ത്രി കേരളത്തില്‍

തിരുവനന്തപുരം:ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ കുംഭമേളയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ഗവര്‍ണര്‍ പി സദാശിവത്തെയും ഔദ്യോഗികമായി ക്ഷണിച്ച് യുപി മന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി. കുംഭമേളയുടെ ഒരുക്കങ്ങള്‍ പ്രയാഗ് രാജ് നഗരിയില്‍ പൂര്‍ത്തിയായതായി കായിക യുവജനക്ഷേമ മന്ത്രിയായ തിവാരി തിരുവനന്തപുരത്ത് അറിയിച്ചു.

ജനുവരി 1 ന് ആരംഭിക്കുന്ന കുംഭമേളയിലേക്കും ജനുവരി 21 മുതല്‍ 23 വരെ വരാണസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലേക്കും മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ പി സദാശിവത്തെയും ക്ഷണിച്ചതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു. കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ക്ഷണിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളെ അറിയിച്ചു.

കുംഭമേളയില്‍ കേരളവുമായി സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തവും അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും വിശ്വാസികളും വിനോദ സഞ്ചാരികളും എത്തുന്ന കുംഭമേള

ജനുവരി 15ന് പ്രയാഗ് രാജിലെ ത്രിവേണി സ്നാനഘട്ടങ്ങളിലാണ കുംഭമേള ആരംഭിക്കുന്നത്. 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 192 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുംഭമേളയില്‍ പങ്കെടുക്കുക. പ്രവാസ് ദിവസ് ജനുവരി 22ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. 23ലെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തിരക്ക് നിയന്ത്രിക്കാനും ചിട്ടയോടു കൂടി പരിപാടികള്‍ നടത്താനും സാങ്കേതിക വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.

Top