രാജ്യത്തെ 95 ശതമാനം ഇന്ത്യക്കാര്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് യുപി മന്ത്രി

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനവില്‍ ജനങ്ങള്‍ നട്ടം തിരിയവെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് യുവജനക്ഷേമകാര്യ മന്ത്രി ഉപേന്ദ്ര തിവാരി. രാജ്യത്ത് 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും ഉപേന്ദ്ര തിവാരി പറഞ്ഞു.

ഭാരതത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. കൊവിഡ് ബാധിച്ചവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കി. വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ദ്ധന വളരെ കുറവാണെന്നും മന്ത്രി വ്യക്തമാക്കി.

Top