ഷാജന്‍പൂര്‍: ഉത്തര്‍പ്രദേശിനെ സമാജ്‌വാദി പാര്‍ട്ടി കൊള്ളയടിച്ചതായി യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്. നിങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തില്‍ സംസ്ഥാനത്തെ മുഴുവനായി ഒരുപാട് കാലം കൊള്ളയടിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനം അവരെ തുരത്തി. അവര്‍ ചെയ്തത് തെമ്മാടിത്തം മാത്രമല്ല, കവര്‍ച്ച കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
2017 ല്‍ വന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴിലാണ് സംസ്ഥാനത്ത് ഐശ്വര്യം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.